നല്ല ദിനങ്ങൾ എന്ന വാഗ്ദാനം മോദി സർക്കാർ മറന്നു, ഇനി വരാനുള്ളത് മോശം ദിനങ്ങൾ; ജനങ്ങളെ വഴിതെറ്റിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മായാവതി

തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇന്ത്യക്ക് ഇനി വരുന്നത് നല്ല ദിനങ്ങൾ ആയിരിക്കുമെന്ന് വാഗ്ദാനം നൽകിയ മോദി സർക്കാർ അതെല്ലാം മറന്നുവെന്നും ഇനി വരാനുള്ളത് മോശം ദിനങ്ങൾ ആണെന്നും ബി എസ് പി നേതാവ് മായാവതി. മോദി സർക്കാരിനും ഭരണത്തിനുമെതിരെ രൂക്ഷ വിമർശനവുമായാണ് മായവത

ലക്നൗ| aparna shaji| Last Modified ഞായര്‍, 5 ജൂണ്‍ 2016 (10:26 IST)
തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഇന്ത്യക്ക് ഇനി വരുന്നത് നല്ല ദിനങ്ങൾ ആയിരിക്കുമെന്ന് വാഗ്ദാനം നൽകിയ മോദി അതെല്ലാം മറന്നുവെന്നും ഇനി വരാനുള്ളത് മോശം ദിനങ്ങൾ ആണെന്നും ബി എസ് പി നേതാവ് മായാവതി. മോദി സർക്കാരിനും ഭരണത്തിനുമെതിരെ രൂക്ഷ വിമർശനവുമായാണ് മായവതി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്ന കാര്യത്തിൽ എൻ ഡി എ സർക്കാരിന് പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും എൻ ഡി എ സർക്കാരിന്റെ പദ്ധതികൾ യു പി എ സർക്കാരിന്റേതിനു തുല്യമാണെന്നും മായാവതി വ്യക്തമാക്കി.

പദ്ധതികൾ നടപ്പിലാക്കുന്ന കാര്യത്തിൽ രണ്ട് പാർട്ടികളും സ്വികരിച്ചിരിക്കുന്ന നയങ്ങൾ ഒന്നാണ്. ഇരുപാർട്ടികളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും മായാവതി പറഞ്ഞു. അധികാരത്തിൽ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ ബി ജെ പി സര്‍ക്കാരിന്‌ സ്വന്തം പേരില്‍ അംഗീകാരം നേടിയെടുക്കാനായി ഒന്നുംതന്നെയില്ലെന്നും മായാവതി കൂട്ടിച്ചേർത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :