ഉലകം ചുറ്റുന്ന മോഡി ഒരു എന്‍ആര്‍ഐക്കാരന്‍ : ലാലുപ്രസാദ് യാദവ്

   നരേന്ദ്ര മോഡി , ലാലുപ്രസാദ് യാദവ് , ആര്‍ജെഡി , സല്‍മാന്‍ ഖുര്‍ശിദ്
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 18 നവം‌ബര്‍ 2014 (13:27 IST)
ഇന്ത്യന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ നിരന്തരം വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇപ്പോള്‍ ഒരു എന്‍ആര്‍ഐ ആയി മാറിയിരിക്കുകയാണെന്ന് ആര്‍ജെഡി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ ലാലുപ്രസാദ് യാദവ്.

മാധ്യമങ്ങളാണ് വിദേശത്ത് മോഡിക്ക് ജനകീയത കൂടുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും. എന്നാല്‍ അത്തരത്തിലുള്ള യാതൊരു സാഹചര്യവും വിദേശത്ത് ഇല്ലെന്നും ലാലുപ്രസാദ് വ്യക്തമാക്കി. നേരത്തെ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ശിദ് ഇതേ ആരോപണവുമായി രംഗത്ത് വന്നിരുന്നു.

വിദേശങ്ങളില്‍ മോഡി പ്രസംഗിക്കുന്ന വേദികളിലേക്ക് ഇന്ത്യയില്‍ നിന്ന് ആളുകളെ എത്തിക്കുകയാണെന്നും, അതിന് തെളിവായി വിമാനടിക്കറ്റിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മതിയെന്നും ഖുര്‍ശിദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോഡിയുടെ വിദേശയാത്രകളിലെ ജന പിന്തുണയെ വ്യാപകമായ രീതിയില്‍ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോള്‍ ഓസ്ട്രേലിയയിലുള്ള പ്രധാനമന്ത്രി അടുത്തതായി ഫിജിയാണ് സന്ദര്‍ശിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :