പ്രത്യേക പാക്കേജ് ആവിയാകും, മോഡി ദൈവത്തേയും കബിളിപ്പിക്കും: ലാലു

നരേന്ദ്ര മോഡി , ലാലു പ്രസാദ് യാദവ് , ആർജെഡി , ബിജെപി
പട്ന| jibin| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2015 (13:35 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്ത്. ബിഹാറിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുവെന്ന് വീരവാദം മുഴക്കുന്ന മോഡിക്ക് ദൈവത്തെ വരെ കബിളിപ്പിക്കാൻ കഴിയും. അധികാരത്തിലേറി 15 മാസം കഴിഞ്ഞിട്ടും നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നും നടപ്പാക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബിഹാറിനെ മോഡി വീണ്ടുമോർത്തതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിനായി പ്രത്യേക പാക്കേജ് എന്നതിൽ പുതുമയില്ല. പഴയ പദ്ധതികളെല്ലാം പൊടിതട്ടിയെടുത്തതല്ലാതെ പുതിയതായി ഒന്നും ചെയ്‌തിട്ടില്ല. അടുത്ത മൂന്നു മാസത്തേക്ക് മോഡി പാക്കേജിനെക്കുറിച്ചു പറയുന്നത് കേൾക്കാം. ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ വാഗ്ദാനങ്ങൾ ആവിയായി പോകുമെന്നും ലാലു പറഞ്ഞു.

ആർജെഡി - ജെഡിയു - കോൺഗ്രസ് പാർട്ടികൾ സംഘടിപ്പിച്ച വൈശ്യ വിഭാഗത്തിന്റെ കൺവെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലാലു. ബിജെപിയുടെ വോട്ട്ബാങ്കാണ് വൈശ്യർ. ദലിത് വോട്ട്ബാങ്കിനെ തങ്ങളുടെ പാർട്ടിയിൽ നിന്നു മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിനുള്ള ഉത്തരമായാണ് വൈശ്യരുടെ ഇടയിലെ യോഗം.

കഴിഞ്ഞ ദിവസമാണ് ബിഹാറിനായി മോഡി പ്രത്യേക പാക്കേജ് അനുവദിച്ചത്. നവംബറിൽ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതിനുപുറമെ, നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾക്കായി 40,657
കോടി രൂപയും കേന്ദ്ര സർക്കാർ തടസമില്ലാതെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, ...

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ ...

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം
ചൈനയിലേക്കുള്ള യുഎസ് ഇറക്കുമതിക്ക് 125 ശതമാനം അധികം തീരുവ നല്‍കണമെന്ന് ചൈനീസ് പ്രസിഡന്റ് ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ...

അടിക്ക് തിരിച്ചടി: അമേരിക്കയില്‍ നിന്ന് ചൈനയിലേക്കുള്ള ഇറക്കുമതിക്ക് 125 ശതമാനം അധിക തീരുവ
പുതിയ തീരുവ നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ചൈന അറിയിച്ചു.

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് ...

വാദം കേള്‍ക്കുന്നതിനിടെ ജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച് അഭിഭാഷകന്‍; ആറുമാസം തടവ് ശിക്ഷ
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മാരായ ഋതുരാജ് അവസ്തി, ദിനേശ് കുമാര്‍ സിങ് എന്നിവരുടെ ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് ...

ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ, കോണ്‍ഗ്രസിന് 2.45 കോടി; തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പുറത്ത്
ഗുജറാത്തില്‍ 2023-24 കാലത്ത് ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 402 കോടി രൂപ. അതേസമയം ...