മോദിയുടെ നടപടിയിൽ ഇരുട്ടടി കിട്ടിയത് ബി ജെ പിക്ക് തന്നെ, പാർട്ടിക്കുള്ളിൽ അസ്വാരസ്യം, തന്ത്രങ്ങൾ മെനയുന്നതാര്?

മോദി ഇരിക്കും കൊമ്പ് മുറിച്ചതാണോ?

aparna shaji| Last Modified ശനി, 19 നവം‌ബര്‍ 2016 (11:52 IST)
നോട്ട് അസാധുവാക്കൽ തീരുമാനം നടപ്പിലാക്കിയതോടെ ബി ജെ പിക്കുള്ളിലും എതിർസ്വരങ്ങൾ ശക്തമാകുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനെതിരെ പരസ്യമായി വിമര്‍ശിച്ച് നവംബര്‍ പതിനാലിന് ഗുജറാത്തിലെ പാര്‍ട്ടി എംപി വിതാല്‍ റദാദിയ രംഗത്തെത്തിയിരുന്നു. തീരുമാനത്തിൽ പാളിച്ചയുണ്ടെന്നും തിരുത്തണമെന്നുമായിരുന്നു എം പി ആവശ്യപ്പെട്ടത്. ചർച്ചകൾ കൊഴുക്കുന്നതിനിടെ ബി ജെ പിക്കുള്ളിൽ പൊട്ടിത്തെറികളും ഉണ്ടായതായി റിപ്പോർട്ട്.

വിമര്‍ശനങ്ങളെ ഭയന്ന് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചേരാനിരുന്ന പാര്‍ട്ടി എംപിമാരുടെ രണ്ട് യോഗങ്ങള്‍ റദ്ദാക്കിയെന്നാണ് വിവരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങാനിരുന്ന ബുധനാഴ്ച്ചയാണ് ആദ്യയോഗം തീരുമാനിച്ചിരുന്നത്. രണ്ടാമത്തെ യോഗം വെള്ളിയാഴ്ച്ചയും. ഈ രണ്ട് യോഗങ്ങളുമാണ് പെട്ടന്ന് ഒരു കാരണവുമില്ലാതെ റദ്ദാക്കിയത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് എതിര്‍ സ്വരങ്ങള്‍ ശക്തമാകുമോ എന്ന ഭയത്താലാണ് യോഗം റദ്ദാക്കിയതെന്നാണ് റിപ്പോർട്ട്.

നേരത്തേ നവംബര്‍ പതിനാറിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേരാനിരുന്ന യോഗവും മണിക്കൂറുകള്‍ക്ക് മുമ്പ് റദ്ദാക്കി. അതിനും പ്രത്യേക കാരണമൊന്നും പറഞ്ഞിരുന്നില്ല. പാര്‍ലമെന്റ് ചേരുന്നതിന് തലേദിനം രാത്രി ഏഴ് മണിക്കാണ് യോഗം തീരുമാനിച്ചിരുന്നത്. പാര്‍ലമെന്റില്‍ ഭരണപക്ഷത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു യോഗത്തിന്റെ മുഖ്യ അജണ്ട. എന്നാൽ യോഗം ചേരുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് മീറ്റിങ് റദ്ദാക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :