അഹമ്മദാബാദ്|
JOYS JOY|
Last Modified വ്യാഴം, 11 ഫെബ്രുവരി 2016 (08:59 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പാസ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ തേടി ഭാര്യ യശോദ ബെന്‍. വിവരാവകാശ നിയമപ്രകാരമാണ് യശോദ ബെന്‍ അപേക്ഷ നല്‍കിയത്. അഹമ്മദാബാദിലെ റീജണല്‍ പാസ്പോര്‍ട്ട് ഓഫീസിലാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം യശോദ ബെന്‍ പാസ്പോര്‍ട്ടിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും നിരസിച്ചിരുന്നു. മോഡിയോടൊപ്പം സംയുക്തമായി സത്യവാങ്മൂലമോ വിവാഹ സര്‍ട്ടിഫിക്കറ്റോ നല്കാന് സാധിച്ചിരുന്നില്ല. ഇക്കാരണത്താലാണ് കഴിഞ്ഞ നവംബറില്‍ നല്കിയ അപേക്ഷ നിരസിക്കപ്പെട്ടത്.
തനിക്ക് ഏര്‍പ്പെടുത്തിയ സുരക്ഷയെ സംബന്ധിച്ച ചോദ്യത്തിന് ആര് ടി ഐ യശോദ ബെന്നിന് മറുപടി നല്‍കിയിരുന്നില്ല. ഇതിനെ തുടര്‍ന്ന് യശോദ ബെന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. മോഡിയുടെ ആദ്യത്തെ പാസ്പോര്‍ട്ടിലെയും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള പാസ്പോര്‍ട്ടിലെയും വിവരങ്ങള്‍ നല്‍കണമെന്നാണ് യശോദ ബെന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.