മുസ്ലീങ്ങളുടെ ആദ്യ പ്രവാചകനായിരുന്നു ശിവ ഭഗവാന്‍‍...!

അയോധ്യ| VISHNU.NL| Last Updated: വ്യാഴം, 26 ഡിസം‌ബര്‍ 2019 (12:39 IST)
സാമുദായിക സംഘര്‍ഷങ്ങളുടെ വിളഭൂമിയായ അയോധ്യയില്‍ നിന്ന് വ്യത്യസ്ഥവും വിവാദപരവുമായ പ്രസ്താവനയുമായി ജമിയത്ത് ഉലമ മുഫ്തി മുഹമ്മദ് ഇല്യാസ് രംഗത്തെത്തി. മുസ്ലീങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ അനുയായികളായിരുന്നു എന്നും മുസ്ലീങ്ങളുടെ ആദ്യ പ്രവാചകന്‍ ശിവനായിരുന്നു എന്നുമാണ് മുഹമ്മദ് ബില്യാസ് പറഞ്ഞത്.
ബില്യാസിന്റെ പ്രസ്താവന്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.

അയോധ്യ സന്ദര്‍ശനവേളയിലാണ് ജമായത്ത് ഉലമ നേതാവിന്റെ പ്രതികരണം. മുസ്ലീംകളുടെ ആദ്യ പ്രവാചകന്‍ ശിവ ഭഗവാനയിരുന്നുവെന്നും ശിവനും പാര്‍വ്വതി ദേവിയുമാണ് നമ്മുടെ സൃഷ്ടാക്കളെന്നും മുഹമ്മദ് ഇല്യാസ് കൂട്ടിച്ചേര്‍ത്തു. ഈ മാസം 27ന് ഉത്തര്‍പ്രദേശിലെ ബല്‍റാംപുരില്‍ നടക്കുന്ന സമുദായ സൗഹാര്‍ദ്ദ കൂട്ടായ്മയിലേക്ക് സന്യാസികളെ ക്ഷണിക്കുന്നതിനായി അയോധ്യയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് പ്രഖ്യാപിക്കുന്നതിനെ നാം എതിര്‍ക്കേണ്ടതില്ല. ജപ്പാനിയും ചൈനയിലും ജീവിക്കുന്നവരെ ജാപ്പനീസ്, ചൈനീസ് എന്നിങ്ങനെ വിളിക്കുന്നതുപോലെ നമ്മള്‍ ഹിന്ദുസ്ഥാനികള്‍ എന്നും അറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :