ദുരഭിമാനക്കൊല : മകളെ പിതാവ് ഈർച്ചവാൾ കൊണ്ട് കഴുത്തറുത്തു കൊന്നു

എ കെ ജെ അയ്യര്‍| Last Modified ശനി, 16 ജൂലൈ 2022 (19:09 IST)

ലക്നൗ : പത്തൊമ്പതുകാരിയായ മകളെ ഇതര ജാതിക്കാരനെ വിവാഹം കഴിച്ചതിനു പിതാവ് ഈർച്ചവാൾ കൊണ്ട് കഴുത്തറുത്തു കൊന്നു. മകളെ കൊന്നതിനു ഉത്തർപ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡ് എന്ന 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവം ദുരഭിമാന കൊലയാണെന്നും ഇതിനു കാരണം ഇതര ജാതിക്കാരനുമായുള്ള മകളുടെ പ്രണയമാണ് എന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ മനോജ് റാത്തോഡിന്റെ മൂത്തമകൾ രുചിയെ വീട്ടിലെ കിടപ്പുമുറിയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ 'അമ്മ നഗീന കുട്ടിയെ കുറിച്ച് തിരക്കിയപ്പോഴാണ് മനോജ് റാത്തോഡ് മകളെ കൊല ചെയ്ത വിവരം ഇവരോട് പറഞ്ഞത്. ഉടൻ തന്നെ 'അമ്മ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.


കഴിഞ്ഞ ഒരുവർഷമായി പെൺകുട്ടി ഏറ്റ സ്വദേശി സുധീർ കുമാർ എന്ന 21 കാരനുമായി പ്രണയത്തിലായിരുന്നു. ഇതിനെ മനോജ് എതിർത്തിരുന്നെങ്കിലും പെൺകുട്ടി ഇത് വകവച്ചില്ല, കൂടുതൽ അടുക്കുകയും ചെയ്തു. ഇതോടെ മനോജ് ഇരുവരെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ബുധനാഴ്ച മനോജ് വീട്ടിലെത്തിയപ്പോൾ മകൾക്കൊപ്പം കാമുകനായ സുധീറിനെയും കണ്ടതോടെ കൊലപാതകത്തിനുള്ള തീരുമാനമെടുത്തു. തുടർന്നാണ് അടുത്ത ദിവസം അർധരാത്രിയോടെ വീടിന്റെ മുകൾ നിലയിൽ ഉറങ്ങുകയായിരുന്ന മകളെ കഴുത്തറുത്തു കൊലചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :