കെ ആര് അനൂപ്|
Last Modified വ്യാഴം, 1 ജൂണ്‍ 2023 (12:48 IST)
പുരുഷ വേഷത്തിലെത്തി ഭര്‍തൃമാതാവിനെ അടിച്ചുകൊന്നു.കുടുംബ വഴക്കാണ് കൊലപാതകത്തില്‍ എത്തിച്ചത്. അന്വേഷണം വഴിതെറ്റിക്കാനായി അഞ്ച് പവന് മാലയും മഹാലക്ഷ്മി എന്ന യുവതി കവര്‍ന്നു.തിരുനെല്‍വേലി തല്‍ക്കരക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷണ്മുഖവേലിന്റെ ഭാര്യ രാമലക്ഷ്മിയെയാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവിന്റെ അമ്മയുമായുള്ള പ്രശ്നത്താല്‍ വീട് മാറി താമസിക്കുകയായിരുന്നു മഹാലക്ഷ്മിയും ഭര്‍ത്താവ് രാമസ്വാമിയും. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്, ഒരു വര്‍ഷം മുമ്പായിരുന്നു താമസം മാറ്റിയത്. ഇന്നലെ പുലര്‍ച്ചയോടെ ഹെല്‍മറ്റും ജാക്കറ്റ് ഒക്കെ ധരിച്ച് പുരുഷ വേഷത്തില്‍ എത്തിയാണ് മഹാലക്ഷ്മി ആക്രമിച്ചത്.