മേല്‍ജാതിക്കാരിയോട് സംസാരിച്ചതിന് ദളിത് എഞ്ചിനീയറെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളി

നാമക്കല്‍| VISHNU N L| Last Modified വെള്ളി, 26 ജൂണ്‍ 2015 (16:44 IST)
മേല്‍ജാതിയില്‍പെട്ട പെണ്‍സുഹൃത്തിനോട് സംസാരിച്ചതിന് ദളിതനായ യുവ എഞ്ചിനീയറെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കില്‍ തള്ളിയതായി വാര്‍ത്തകള്‍. നാമക്കല്‍ സ്വദേശിയായ ഗോകുല്‍രാജ് (21) എന്നയാളെയാണ് കൊലപ്പെടുത്തിയതായി വാര്‍ത്തകള്‍. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് ഗോകുലിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.

തന്റെ നാട്ടുകാരിയായ പെണ്‍കുട്ടിയുമായി സംസാരിച്ചതിന് ഗോകുലിനെ കൊങ്കു വെള്ളാളര്‍ വിഭാഗത്തിന്റെ ധീരന്‍ ചിന്നമലൈ പെരവെയ് എന്ന സമുദായ സംഘടനയുടെ പ്രദേശിക നേതാവായ യുവരാജ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ഗോകുലിന്റെ വീട്ടുകാര്‍ പറയുന്നത്. ഇവര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ന്നടക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ഗോകുല്‍രാജിന്റെ പോക്കറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. പ്രണയ പരാജയത്തെ കുറിച്ച് കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ കത്തിന്റെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പോലീസ് പറഞ്ഞു.

2013ല്‍ ധര്‍മ്മപുരിയിലും സമാനമായ രീതിയില്‍ ദളിത് യുവാവ് കൊല്ലപ്പെട്ടിരുന്നു. വാണിയാര്‍ സമുദായത്തിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിഞ്ഞ ഇളവരശന്‍ എന്ന യുവാവാണ് അന്ന് കൊല്ലപ്പെട്ടത്. മകള്‍ കീഴ്ജാതിക്കാരനെ വിവാഹം കഴിച്ചതില്‍ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. പിതാവിന്റെ അനുസ്മരണ ചടങ്ങിന് പോയ മടങ്ങിയെത്താന്‍ വിസമ്മതിച്ച് ഇളവരശനെ നിരാശപ്പെടുത്തി. ഇതേതുടര്‍ന്ന് ഇരു സമുദായങ്ങളും തമ്മില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് ഇളവരശന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന് നാട്ടുകാര്‍ ഉറപ്പുപറയുമ്പോഴും ആത്മഹത്യയാണെന്ന നിലപാടിലാണ് പോലീസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :