പെൺകുട്ടിയെ തുറിച്ചു നോക്കി; വിദ്യാർഥിയെ സഹപാഠികൾ കൊലപ്പെടുത്തി

പെൺകുട്ടിയെ കൊന്നു , പൊലീസ് , വിദ്യാർഥിയെ സഹപാഠികൾ കൊലപ്പെടുത്തി
മുംബൈ| jibin| Last Updated: വ്യാഴം, 9 ജൂലൈ 2015 (11:19 IST)
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തുറിച്ചു നോക്കി എന്നാരോപിച്ച് പതിമൂന്നുകാരനായ വിദ്യാർഥിയെ സഹപാഠികൾ കൊലപ്പെടുത്തി. മുംബൈയിലെ രാജപൂരിലെ ന്യൂട്ടൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ കിരൺ ഖോരക്ഷിനെ സഹപാഠികൾ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

വിദ്യാർഥിനിയെ തുറിച്ചു നോക്കി എന്നാരോപിച്ച് കിരണിനെ സഹപാഠികൾ മര്‍ദ്ദിച്ചശേഷം തല പലതവണ ഇടിപ്പിക്കുകയായിരുന്നു. ശക്തമായി നിലവിളിച്ച കിരണിനെ പിന്നീട് ക്ലാസില്‍ നിന്ന് പുറത്ത് കൊണ്ടുപോയി സമീപമുള്ള മരത്തിലും തല ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ മൂന്നു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

ആദ്യം അപകടമരണത്തിനാണ് കേസെടുത്തത്. തുടർന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്ത് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു.
അതേസമയം, കിരൺ പെൺകുട്ടിയെ തുറിച്ചു നോക്കിയെന്ന ആരോപണം അമ്മ നിരസിച്ചു. തന്റെ മകൻ പ്രതികാരം വീട്ടലിന്റെ ഇരയാണ്. എല്ലാ പെൺകുട്ടികളും തന്റെ സഹോദരിമാരെപ്പോലെയാണെന്ന് കിരൺ പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :