കെട്ടിടം തകര്‍ന്ന് അപകടം: 18 പേരെ രക്ഷപ്പെടുത്തി

ശ്രീനു എസ്| Last Updated: വ്യാഴം, 10 ജൂണ്‍ 2021 (08:51 IST)
മുംബൈയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ 18 പേരെ രക്ഷപ്പെടുത്തി. മുംബൈയിലെ വെസ്റ്റ് മലാഡിലാണ് കെട്ടിടം തകര്‍ന്നുവീണ് നിരവധിപേര്‍ മരിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 11പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ പുറത്തെടുത്തത്. ഏഴുപേരെ പരിക്കുകളോടെ കണ്ടെത്തി.

ബുധനാഴ്ച രാത്രി 11.10 ഓടെയാണ് അപകടമെന്ന് ബൃഹാന്‍ മുംബൈ കോര്‍പറേഷന്‍ ദുരന്തനിവാരണ സെല്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് കാലപ്പഴക്കമുള്ള കെട്ടിടം നിലംപതിച്ചത്. അപകടത്തില്‍ ഗുരുതര പരുക്കേറ്റവരെ ബിഡിബിഎ മുന്‍സിപ്പല്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :