യോഗാഗുരുവിന്‍റെ ‘വികൃതികള്‍’, സ്ത്രീകള്‍ കൂട്ടത്തോടെ പരാതി നല്‍കി!

മുംബൈ, തിങ്കള്‍, 10 ജൂലൈ 2017 (18:01 IST)

Widgets Magazine
യോഗാ ഗുരു, പീഡനം, ലൈംഗികത, സ്ത്രീ, ശിവ്‌റാം, യോഗ, Yoga Guru, Shiv Ram, Ladies, Sexual, Yoga

പഠിപ്പിക്കാനെന്ന പേരില്‍ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ച 57കാരന്‍ അറസ്റ്റില്‍. ശിവ്‌റാം റൌത് എന്നയാളാണ് മുംബൈയില്‍ അറസ്റ്റിലായത്. 
 
ഭര്‍തൃമതിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അതിന് ശേഷം മറ്റ് നാല് സ്ത്രീകള്‍ കൂടി യോഗാഗുരുവിനെതിരെ പരാതി നല്‍കുകയായിരുന്നു.
 
ശിവം തീര്‍ത്ഥ് യോഗ അക്കാദമി എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ശിവ്‌റാം റൌത്. ഇവിടത്തെ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിനിരയായത്. 
 
ആദ്യമൊക്കെ ശരീരത്തില്‍ അറിയാതെയെന്നോണമുള്ള സ്പര്‍ശനങ്ങളായിരുന്നു ശിവ്‌റാം നടത്തിയിരുന്നതെന്ന് സ്ത്രീയുടെ പരാതിയില്‍ പറയുന്നു. പിന്നീട് ആറുമാസത്തോളം ശാരീരിക പീഡനം തുടര്‍ന്നു. ഒടുവില്‍ സ്ത്രീ ഭര്‍ത്താവിനോട് വിവരം പറഞ്ഞപ്പോഴാണ് സംഗതി കേസായത്.
 
പിടിയിലായ യോഗാഗുരു പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. കേസിന്‍റെ നിജസ്ഥിതി കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വെളിച്ചത്തുവരുമെന്നാണ് ശിവ്‌റാം തീര്‍ത്ഥ് യോഗാ അക്കാദമി അറിയിച്ചിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
യോഗാ ഗുരു പീഡനം ലൈംഗികത സ്ത്രീ ശിവ്‌റാം യോഗ Ladies Sexual Yoga Shiv Ram Yoga Guru

Widgets Magazine

വാര്‍ത്ത

news

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിയേഴുകാരനെ പൊലീസ് അറസ്റ് ...

news

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച 36 കാരൻ കസ്റ്റഡിയിൽ

പത്താം ക്ലാസുകാരിയായ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോവുകയും പിന്നീട് ...

news

സുനിക്ക് പിന്നിലുള്ളത് ആരൊക്കെ ?; നടന്നത് വമ്പന്‍ ക്വട്ടേഷന്‍ - വെളിപ്പെടുത്തലുമായി ബന്ധുക്കള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന ...

news

അമ്മയുടെ മരണവിവരമറിഞ്ഞ യുവതി ഇരുപത്തേഴാം നിലയില്‍ നിന്ന് താഴേക്ക് ചാടി

അമ്മ മരിച്ച വിവരം അറിഞ്ഞതിന്‍റെ ആഘാതത്തില്‍ യുവതി ആത്മഹത്യ ചെയ്തു. ഹീതള്‍ പര്‍മാര്‍ എന്ന ...

Widgets Magazine