മുല്ലപ്പെരിയാറില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു

ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (18:23 IST)
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ കേരളത്തിനും തമിഴ്‌നാടിനും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ നോട്ടീസ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ത്തുമ്പോള്‍ സമീപത്തുള്ള ആദിവാസി കോളനികള്‍ വെള്ളത്തിലാകുമെന്ന പരാതിയിന്മേലാണ്‌ മനുഷ്യാവകാശ കമ്മിഷന്റെ നടപടി.

സുപ്രീംകോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്‌നാട്‌ നീക്കം തുടങ്ങിയിരുന്നു. ഇതിനിടെയാണ്‌ കമ്മിഷന്റെ ഇടപെടല്‍.ഇരു സംസ്‌ഥാനങ്ങളുടെയും ചീഫ്‌ സെക്രട്ടറിമാര്‍ക്കാണ്‌ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :