രേണുക വേണു|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (08:31 IST)
Mullaperiyar Dam: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ തമിഴ്‌നാടിന്റെ ആദ്യഘട്ട മുന്നറിയിപ്പ്. ജലനിരപ്പ് 136 അടി പിന്നിട്ടതിനു പിന്നാലെയാണ് തമിഴ്‌നാട് ആദ്യഘട്ട മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ജലം സ്പില്‍വേയിലൂടെ പുറത്തേക്ക് ഒഴുക്കുന്നതിന് സാധ്യതയുള്ളതാണെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. ജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.