മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ഒരു വര്‍ഷം തടവ്

ന്യൂഡല്‍ഹി| Last Updated: ബുധന്‍, 14 ജനുവരി 2015 (17:36 IST)
കേന്ദ്ര ന്യുനപക്ഷകാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് തടവ് ശിക്ഷ. 1 വര്‍ഷത്തേക്കാണ് ശിക്ഷ. ഉത്തര്‍പ്രദേശിലെ രാംപൂര്‍ കോടതിയുടേതാണ് വിധി. വിധിയേത്തുടര്‍ന്ന് നഖ്‌വിയെ ജുഡീഷ്യല്‍ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നിട് ജാമ്യത്തില്‍ വിട്ടയച്ചു.

2009 ലെ ലോക സഭ തിരഞ്ഞെടുപ്പ് സമയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഉത്തര്‍പ്രദേശിലെ പാട്വായി മേഖലയില്‍ സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ലംഘിച്ചതിനാണ് നഖ്വിയ്ക്കെതിരെ കേസെടുത്തിരുന്നത്. അദ്ദേഹത്തിനൊപ്പം 19 ബിജെപി പ്രവര്‍ത്തകരും കേസില്‍ പ്രതികളാണ്.


നഖ്വിയ്ക്കെതിരായ വിധി പുറത്തുവന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ കോടതിയ്ക്ക് വെളിയില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വിധിയേപ്പറ്റി പഠിച്ച് മറുപടി നല്‍കാമെന്ന് നഖ് വി പ്രതികരിച്ചു. തടവു ശിക്ഷയെ കൂടാതെ 4000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. നഖ്‌വിയെ കൂടാതെ 19 പേരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :