തോക്ക് ലൈസന്‍സ് നേടാന്‍ സാക്ഷി ചൂണ്ടിക്കാട്ടുന്ന കാരണം നിസാരമല്ല

തോക്ക് ലൈസന്‍സ് നേടാന്‍ സാക്ഷി ചൂണ്ടിക്കാട്ടുന്ന കാരണം നിസാരമല്ല

  ms dhoni , sakshi , arms license , threat to life , മഹേന്ദ്ര സിംഗ് ധോണി , സാക്ഷി , തോക്ക് ലൈസന്‍സ്
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 20 ജൂണ്‍ 2018 (19:28 IST)
ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി തോക്ക് കൈവശം വയ്‌ക്കുന്നതിനുള്ള ലൈസൻസിന് അപേക്ഷ നൽകിയത് ഏറെ വാര്‍ത്താ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചാണു സാക്ഷി ലൈസൻസിന് അപേക്ഷിച്ചിരിക്കുന്നത്. ഈ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാരണമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്.

താന്‍ പലപ്പോഴും വീട്ടിൽ ഒറ്റയ്‌ക്കാണെന്നും അതിനാല്‍ ജീവൻ അപകടത്തിലാണെന്നുമാണ് അപേക്ഷയില്‍ സാക്ഷി വ്യക്തമാക്കുന്നത്.

പിസ്റ്റല്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ സ്വന്തമാക്കുന്നതിനു വേണ്ടിയാണ് സാക്ഷി അപേക്ഷ നല്‍കിയിരിക്കുന്നത്. നിയമാനുസൃതമായ രീതിയില്‍ കാലതാമസമില്ലാതെ അപേക്ഷയില്‍ പരിഹാരം കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിരവധി അനേഷണങ്ങള്‍ക്ക് ഒടുവിലാണ് റിവോള്‍വര്‍ കൈവശം വയ്‌ക്കാനുള്ള ലൈസന്‍സ് അനുവദിക്കുക. മുമ്പ് വൈ കാറ്റഗറി സുരക്ഷയുള്ള ധോണിക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് അധികൃതര്‍ നല്‍കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :