‘ബലാത്സംഗം ചിലപ്പോള്‍ ശരിയും ആകാറുണ്ട്’; ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍

ഭോപ്പാല്‍| Last Modified വെള്ളി, 6 ജൂണ്‍ 2014 (18:55 IST)
ബലാത്സംഗം ചിലപ്പോള്‍ ശരിയും ആകാറുണ്ട് മറ്റുചിലപ്പോള്‍ തെറ്റും ആകാറുണ്ടെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ബാബുലാല്‍ ഗൗര്‍. ബദുവാന്‍ കൂട്ടമാനഭംഗക്കേസില്‍ പ്രതിക്കൂട്ടിലായ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ന്യായീകരിക്കുന്ന പ്രസ്താവനയും ഗൗര്‍ നടത്തി.

ബലാത്സംഗം സാമൂഹ്യ കുറ്റകൃത്യമാണ്. സ്ത്രീകള്‍ മാനഭംഗം ചെയ്യപ്പെടില്ലെന്ന് സര്‍ക്കാരിന് ഉറപ്പ് നല്‍കാന്‍ കഴിയില്ല. മാനഭംഗം തടയാന്‍ എന്തു നടപടി സ്വീകരിക്കാന്‍ കഴിയും. കുറ്റകൃത്യത്തിനു ശേഷമേ നടപടി സ്വീകരിക്കാന്‍ കഴിയു. സ്ത്രീകളുടെയു പുരുഷന്മാരുടെയും മനോഭാവമനുസരിച്ചാണ് ബലാത്സംഗം ശരിയും തെറ്റുമാകുന്നതെന്നുമാണ് ഗൌറിന്റെ ന്യായീകരണം.

ഗൗറിന്റെ പരാമര്‍ശത്തിനെതിരെ രുക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഗൗറിന് ആഭ്യന്തര മന്ത്രിയായി തുടരാന്‍ അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഗൗറിന്റെ വ്യക്തപരമായ പ്രസ്താവനയാണെന്നും പാര്‍ട്ടിയുടെതല്ലെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :