ന്യൂഡല്‍ഹി:|
Last Modified തിങ്കള്‍, 21 സെപ്റ്റംബര്‍ 2015 (18:35 IST)
ഡല്‍ഹിയില്‍ ഒമ്പതാം ക്ളാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കി. ഡല്‍ഹിയിലെ ജാഫ്ഗഡിലാണ് സംഭവം.സ്കൂളിലേക്ക് പോകുന്നവഴി പെണ്‍കുട്ടിയെ മൂന്നു പേര് ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വം മദ്യം കഴിപ്പിച്ചതിന് ശേഷം പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡന ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും പരാതിപ്പെട്ടാല്‍ ഇത് ഫെയിസ്ബുക്കില് പോസ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് പെണ്‍കുട്ടിയെ വീടിനു മുന്നില്‍ കൊണ്ടുവന്ന് തള്ളിയ പ്രതികള്‍ കടന്നുകളഞ്ഞു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തെങ്കിലും പ്രതികളെ ആരെയും അറസ്റ് ചെയ്യാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.