പ്രധാനമന്ത്രി മോദിയും മാര്‍പ്പാപ്പയും തമ്മില്‍ ഈമാസം 30ന് കൂടിക്കാഴ്ച നടത്തും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 28 ഒക്‌ടോബര്‍ 2021 (09:35 IST)
പ്രധാനമന്ത്രി മോദിയും മാര്‍പ്പാപ്പയും തമ്മില്‍ ഈമാസം 30ന് കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയെ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി കെസിബിസി അറിയിച്ചിട്ടുണ്ട്. റോം സന്ദര്‍ശനത്തിനിടെയായിരിക്കും മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്. രണ്ടുപതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

സൗഹൃദ സന്ദര്‍ശനമാകും നടത്തുകയെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചേക്കുമെന്നും സൂചനയുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :