അഹമ്മദാബാദ്|
VISHNU.NL|
Last Updated:
ചൊവ്വ, 1 ജൂലൈ 2014 (15:14 IST)
വിവാഹ വിവരം വെളിപ്പെടുത്താതെ 2012 ലെ നിയമ സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നരേന്ദ്ര മൊഡി ജനപ്രാതിനിത്യ നിയം പ്രകാരം തെറ്റുചെയ്തതായി അഹമ്മദാബാദ് കോടതി. എഎപി നേതാവ് നിഷാന്ത് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ നിരീക്ഷിച്ചത്.
എന്നാല്‍ സിആര്‍പിസി നിയമം 468(2) ബി അനുസരിച്ച് കുറ്റം നടന്ന് ഒരുവര്‍ഷത്തിനകം പരാതി നല്‍കണമെന്നാണ് വ്യവസ്ഥയെന്ന് ചൂണ്ടിക്കാട്ടി കൊടതി നിഷാന്തിന്റെ ഹര്‍ജി തള്ളിക്കളഞ്ഞു. സമയ പരിധി കഴിഞ്ഞതിനാല്‍ മോഡിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
ജനപ്രാതിനിത്യ നിയമത്തിലെ 125(എ)3 വകുപ്പ് പ്രകാരം നാമനിര്‍ദ്ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നതും തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതും കുറ്റമാണ്. ഇതിന് ആറുമാസം തടവും പിഴയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.