വാരണാസി|
VISHNU.NL|
Last Modified ശനി, 8 നവംബര്‍ 2014 (14:56 IST)
തന്റെ സ്വന്തം മണ്ഡലമായ വാരണാസിയില്‍ ഗംഗാനദിയുടെ തീരങ്ങള്‍ വൃത്തിയാക്കാന്‍ മൊഡി തൂമ്പയുമായി രംഗത്തിറങ്ങി. ഗംഗാനദിയുടെ തീരത്ത് അടിഞ്ഞ് കൂടിയ ചെളി കോരാന്‍ മുന്‍കൈയ്യെടുത്ത മൊഡിക്കൊപ്പം ഉത്തര്‍പ്രദേശ് ബിജെപി അദ്ധ്യക്ഷന്‍ ലക്ഷ്മികാന്ത് ബാജ്പയ്, മേയര്‍ രാം ഗോപാല്‍ മൊഹാലെ എന്നിവരും മണ്‍വെട്ടിയെടുത്ത് പദ്ധതിയില്‍ പങ്കുചേര്‍ന്നു.
രാവിലെ അസിഘട്ടില്‍ എത്തിയ
നരേന്ദ്ര മോദി ഗംഗാ തീരത്ത് 15 മിനിട്ടു നീണ്ട ഗംഗാപൂജയ്ക്കു
ശേഷമാണ് മണ്‍വെട്ടിയുമായി ചെളി കോരാന്‍ ഇറങ്ങിയത്. ചെളികോരല്‍ പ്രോഗ്രാം പുരോഗമിക്കുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവടക്കം ഒന്പതു പേരെ സ്വഛ് ഭാരത് പ്രോഗ്രാമിലേക്ക് വെല്ലുവിളിക്കുകയും ചെയ്തു.
അഖിലേഷ് യാദവിനെ കൂടാതെ ഭോജ്പുരി നടന്‍ മനോജ് തിവാരി, സൂഫി ഗായകന്‍ കൈലാഷ് ഖേര്‍, ഹാസ്യനടന്‍ രാജു ശ്രീവാസ്തവ, ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, സംസ്കൃത പണ്ഡിതന്‍ ദേവി പ്രകാശ് ദ്വിവേദി, എഴുത്തുകാരന്‍ മനു ശര്‍മ എന്നിവരും മോദിയുടെ സ്വച്ഛ് ഭാരത് വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.