മോഡി നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 26 ജൂലൈ 2014 (14:37 IST)
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ആഗസ്ത് നാലിന് നേപ്പാളിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നേപ്പാള്‍ പര്‍ലമെന്റിനെ അഭിസംബൊധന ചെയ്യും. നേപാള്‍ സന്ദര്‍ശനത്തില്‍ ഊര്‍ജം, ജല വൈദ്യുതപദ്ധതികള്‍, വ്യാപാരം തുടങ്ങിയ വിഷയങ്ങളില്‍ മോഡി ചര്‍ച്ച നടത്തും.

1990-ല്‍ ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷം നേപ്പാള്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ വിദേശ രാഷ്ട്രനേതാവാണ് മോഡി.
എകെ ഗുജ്‌റാളാണ് ഇതിനു മുമ്പ് നേപ്പാള്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാന മന്ത്രി

മോഡിയുടെ സന്ദര്‍ശനത്തെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് ദിനേശ് ഭട്ടറായി ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
പ്രധാന മന്ത്രിയുട്രെ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാളിലെത്തിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :