അഛേ ദിന്‍ തന്നെ... രാജ്യത്ത് ആറുമാസത്തിനിടെ തൊഴിലവസരങ്ങള്‍ 118 ശതമാനം വര്‍ധിച്ചു

ന്യൂഡൽഹി| VISHNU N L| Last Modified വ്യാഴം, 4 ജൂണ്‍ 2015 (17:57 IST)
നരേന്ദ്രമോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനു ശേഷമുള്ള ആദ്യ ആറുമാസത്തിൽ തൊഴിലവസരങ്ങളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കേന്ദ്ര തൊഴില്‍ മന്ത്രാലയം നടത്തിയ സര്‍വ്വേയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ രാജ്യത്ത് തൊഴിലവസരങ്ങള്‍ 118 ശതമാനം വര്‍ധിച്ചതായാണ് വിവരം. 2014 ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറുമാസത്തെ കണക്കാണിത്.

2013ൽ ഇതേ കാലയളവിൽ 1.26 ലക്ഷം തൊഴിലവസരങ്ങൾ ഉണ്ടായപ്പോൾ 2014 ലെ അവസാന ആറുമാസങ്ങളിൽ 2.75 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. അതേസമയം തൊഴിലവസരങ്ങളില്‍ ഉണ്ടായിട്ടുള്ള കുതിപ്പ് നിലനിർത്തുക എന്നതാണ് അടുത്ത ഒരു വർഷത്തിൽ സർക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായി മാറുന്നതെന്ന് ഇന്ത്യൻ സ്റ്റാഫിംഗ് ഓർഗനൈസേഷൻ പ്രസിഡന്റ് റിതുപർണ ചക്രവർത്തി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :