മോഡിയുടെ മോടിയില്‍ മൂഡിസും ഹാപ്പി, ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി

ന്യൂഡല്‍ഹി| VISHNU N L| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (10:55 IST)
അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ മൂഡിസ് ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് അംഗീകാരം നല്‍കി. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്റ്ന്യയുടെ സമ്പദ് ഘടന സ്ഥിരാവസ്ഥയില്‍ നിന്ന് പുരോഗതിയുടെ പാതയിലെത്തിയതായാണ് മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് വിലയിരുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ രണ്ടാം സ്ഥാനത്തുള്ള ഏജന്‍സിയായാണ് മൂഡിസ് അറിയപ്പെടുന്നത്.

മൂഡീസ് ഇത്തവന ഇന്ത്യയുടെ റേറ്റിംഗ് പോയിന്റ് പോസിറ്റീവായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികളാണ് ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തുന്നതിന് സഹായകരമായത്.

നാണ്യപ്പെരുപ്പം നിയന്ത്രിക്കാനെടുത്ത നടപടികളും
, നിക്ഷേപകര്‍ക്ക് ചുവപ്പു നാട ഒഴിവാക്കിയതും വിദേശ നിക്ഷേപം വര്‍ദ്ധിച്ചതും അടിസ്ഥാന സൗകര്യ വികസനവും ഭാരതത്തിന്റെ റേറ്റിംഗ്
പോസിറ്റീവാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചതായി മൂഡി വ്യക്തമാക്കുന്നു . സര്‍ക്കാരിന്റെ പരിഷ്കരണ നടപടികളും , ധനക്കമ്മി നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതും റേറ്റിംഗിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :