മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് മായാവതി

ലഖ്‌നൗ| Last Modified വെള്ളി, 30 മെയ് 2014 (15:23 IST)

നരേന്ദ്രമോഡി സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത്. സ്മൃതി ഇറാനിയെ മാനവവിഭവശേഷി മന്ത്രിയാക്കിയത് പരിതാപകരമാണെന്ന് മായാവതി പറഞ്ഞു.

ക്രിമിനല്‍ പശ്ചാത്തമുളളവരെ മന്ത്രിസഭയില്‍ നിന്നും ഒഴിവാക്കുമെന്ന വാഗ്ദാനവും പുതിയ സര്‍ക്കാര്‍ നിറവേറ്റിയില്ലെന്നും മായാവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ സമാജ്‌വാദി സര്‍ക്കാരിനെതിരെയും മായാവതി രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു. ഉത്തര്‍പ്രദേശിലാകെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണെന്ന് മായാവതി ആരോപിച്ചു.

നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍നിന്നും മായവതിയുടെ ബിഎസ്പിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :