മോഡിയും ആധാര്‍ വഴിയേ

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 7 ജൂലൈ 2014 (10:16 IST)
കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതി നരേന്ദ്ര മോഡി സര്‍ക്കാരും തുടര്‍ന്നേക്കും. യുപിഎ സര്‍ക്കാരിന് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ആധാര്‍ പദ്ധതിയിലൂടെ ഉണ്ടായ്ത്. വിമര്‍ശനം ഉയര്‍ന്നതോടെ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു. ആധാര്‍ പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ നരേന്ദ്ര മോഡി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച പ്രധാനമന്ത്രി മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആധാര്‍ പദ്ധതി തുടരണമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്,​ ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി,​ ആസൂത്രണ മന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് എന്നിവര്‍ ശക്തമായി വാദിച്ചു. യോഗത്തില്‍ ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയും യുഐഡിഐഎ ഡയറക്ടര്‍ ജനറല്‍ വിജയ് മദാന്‍ എന്നിവരും പങ്കെടുത്തു.

2009-ല്‍ നന്ദന്‍ നിലേകനി ചെയര്‍മാനായാണ് യുഐഡിഎ നിലവില്‍ വന്നത്. രാജ്യത്തെ 50 കോടിയോളം ജനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കുന്നതിന് 3500 കോടി രൂപയാണ് സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത്. പാചകവാതക സബ്സിഡി ബാങ്ക് വഴി നല്‍കുന്നത് അടക്കമുള്ള സേവനങ്ങള്‍ക്കാണ് ആധാര്‍ പദ്ധതി പ്രയോജനപ്പെടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :