ന്യൂഡല്‍ഹി|
Last Modified വെള്ളി, 23 മെയ് 2014 (15:31 IST)
നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നതിന് അമിതാബ് ബച്ചന് , രജനികാന്ത്, ലത മങ്കേഷ്കര്‍ എന്നിവര്‍ക്ക് ക്ഷണം ലഭിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ പിന്തുണ തേടി മോഡി രജനികാന്തിന്റെ ചെന്നൈ പോയസ് ഗാര്‍ഡനിലെ വീട്ടിലെത്തിയതും ശ്രദ്ധാകേന്ദ്രമായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിന്ദിച്ച് മെയ് 17ന് രജനികാന്ത് ഇങ്ങനെ ട്വിറ്ററില്‍ കുറിക്കുയും ചെയ്തു: 'മോദി ജി, അങ്ങ് നേടിയ ചരിത്ര വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ '. എന്നായിരുന്നു.
അഞ്ച് വര്‍ഷമായി അമിതാബ് ബച്ചനാണ് ഗുജറത്തിലെ ടൂറിസം അംബാസിഡര്‍ . ഗുജറാത്ത് ടൂറിസത്തിന്റെ പ്രചാരണത്തിന് ബച്ചന് നല്കുന്ന പിന്തുണയ്ക്ക് ഒരു ഹിന്ദി ചാനലിന് നല്കിയ അഭിമുഖത്തില്‍ മോഡി നന്ദിപ്രകടിപ്പിച്ചിരുന്നു.