സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പ്രധാനമന്ത്രി

മോഡി, കത്തോലിക്കാ സഭ, ഡല്‍ഹി
ന്യൂഡല്‍ഹി| vishnu| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (14:53 IST)
സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ടെന്നും ആ സ്വാതന്ത്ര്യം ഉറപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി കത്തോലിക്ക സഭയുടെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങള്‍ക്കും തുല്യമായ ബഹുമാനവും അവകാശവും നല്‍കും. മതസ്വാതന്ത്യ്രം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും മോഡി പറഞ്ഞു.

ചാവറയച്ചന്റെയും എവുപ്രാസ്യാമ്മയുടെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഭാരതക്രൈസ്തവ സഭ സംഘടിപ്പിച്ച ദേശീയ ആഘോഷപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ക്രൈസ്തവ ദേവലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായാണു കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും ജീവിതം ക്രിസ്ത്യന്‍ സമുദായത്തിനു മാത്രമല്ല മറ്റു ജനങ്ങള്‍ക്കും മാതൃകയാണ്. എല്ലാ മതങ്ങളിലും സത്യമുണ്ട്. പരസ്പര ബഹുമാനത്തോടെയും സംയമനത്തോടെയും എല്ലാ മത വിഭാഗങ്ങളും പ്രവര്‍ത്തിക്കമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്തെത്തി. പ്രധാനമന്ത്രി വേദിയില്‍ ഇരിക്കുമ്പോള്‍ ആയിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പരാമര്‍ശം.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :