നീറ്റ് പരീക്ഷയ്ക്കെതിരെ കേരളം ഉൾപ്പടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിൻ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 4 ഒക്‌ടോബര്‍ 2021 (19:58 IST)
നീറ്റ് പരീക്ഷയ്ക്കെതിരെ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കേരളവും ബംഗാളും ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് കത്തയച്ചത്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഡ്, ദില്ലി, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ഗോവ എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

നേരത്തെ ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സ്റ്റാലിൻ ചർച്ച നടത്തിയിരുന്നു. നീറ്റിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് രാജൻ കമ്മിറ്റി റിപ്പോര്‍ട്ടും കത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിൽ മെ‍ഡിക്കൽ പ്രവേശനം സാധ്യമാക്കുന്ന ബിൽ തമിഴ്‌നാട് നിയമസഭ പാസക്കിയത്.

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനുള്ള
ക്ലാസുകൾക്കുള്ള ഭാരിച്ച ചിലവും സിലബസിലെ വ്യത്യാസവുമെല്ലാം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധിയാണെന്നായിരുന്നു ജസ്റ്റിസ് രാജൻ റിപ്പോർട്ടിലെ കണ്ടെത്തൽ. സാമൂഹിക നിതീ ഉറപ്പാക്കാനായി ഈ കമ്മീഷന്‍റെ ശുപാർശകൾ ഉൾപ്പെടുത്തിയാണ് പുതിയ ബിൽ തയ്യാറാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :