സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 31 ജൂലൈ 2023 (10:32 IST)
രാജ്യത്ത് 2019-21നിടയില്‍ 13ലക്ഷത്തിലധികം പെണ്‍കളെയും സ്ത്രീകളെയും കാണാതായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ച രാജ്യസഭയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. 13,13078 പേരെയാണ് കാണാതായിട്ടുള്ളത്.
2019ല്‍ 82084 പെണ്‍കുട്ടികളെയും 342168 സ്ത്രീകളെയും കാണാതായിട്ടുണ്ട്. 2020ല്‍ 79233 പെണ്‍കുട്ടികളെയും 344422 സ്ത്രീകളെയും കാണാതായിട്ടുണ്ട്. 2021ല്‍ കാണാതായത് 90113 പെണ്‍കുട്ടികളെയും 375058 സ്ത്രീകളെയുമാണ്. മധ്യപ്രദേശിലാണ് കൂടുതല്‍ കേസുകള്‍ ഉള്ളത്.