പഞ്ചാബ് ഭീകരാക്രമണം: പിന്നില്‍ പാക് ഭീകരരെന്ന് ആഭ്യന്തരമന്ത്രാലയം

ഭീകരാക്രമണം , പാകിസ്ഥാന്‍ , പൊലീസ് , അറസ്‌റ്റ് , മരണം
ഗുരുദാസ്‌പൂർ(പഞ്ചാബ്)| jibin| Last Updated: തിങ്കള്‍, 27 ജൂലൈ 2015 (11:08 IST)
പഞ്ചാബിൽ, പൊലീസ് സ്റ്റേഷനു നേരെയും ബസിനു നേരെയും ഭീകരർ നടത്തിയ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ ബന്ധമുള്ള ഭീകരരാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സംഭവത്തിന് പിന്നില്‍ ഭീകരര്‍ തന്നെയാണെന്നും വ്യക്തമായതായി കേന്ദ്രം അറിയിച്ചു.

കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിക്കുകയും നിലവിലെ സാഹചര്യം വിലയിരുത്തുകയും ചെയ്‌തു. രാജ്യമെങ്ങും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എട്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പൊലീസുകാരനും നാല് സാധാരണക്കാരനുമാണ് കൊല്ലപ്പെട്ടത്. നാലുപേര്‍ ഇപ്പോഴും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രണ്ട് ആക്രമണങ്ങളിലുമായി സാധാരണക്കാരും പൊലീസുകാരും അടക്കം പത്തുപേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരുമെന്നാണ് പ്രാഥമിക നിഗമനം. പട്ടാളവേഷത്തിലെത്തിയ ഭീകരരാണ് ആക്രമണം നടത്തിയത്. പ്രദേശത്തു തോക്കുധാരികളും പൊലീസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :