അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കിയെന്ന് ബിഎസ്എഫ് ഡയറക്ടര്‍

സുരക്ഷാ ക്രമീകരണം കൂടുതല്‍ ശക്തമാക്കിയെന്നും ബിഎസ്എഫ് ഡയറക്ടര്‍

അമര്‍നാഥില്‍ ഭീകരാക്രമണ സാധ്യത; ഇന്റലിജന്‍സ് , ബിഎസ്എഫ് , തീര്‍ഥാടകര്‍
ശ്രീനഗര്‍| jibin| Last Modified ശനി, 4 ജൂണ്‍ 2016 (15:58 IST)
ജമ്മു കശ്‌മീരില്‍ അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ. ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ തീര്‍ഥ യാത്രയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ ആവശ്യമായ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അനന്തനാഗിലെ ബിജ്ബെഹ്റയിലുണ്ടായ ആക്രമണം അപ്രതീക്ഷിതവും മുന്നറിയിപ്പില്ലാത്തതുമായിരുന്നു. അത്
ആക്രമണത്തിന്റെ ആഘാതം കൂട്ടുകയും ചെയ്‌തു. അമര്‍നാഥ് തീര്‍ഥാടകരെ ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ സുരക്ഷാ ക്രമീകരണം കൂടുതല്‍ ശക്തമാക്കിയെന്നും ബിഎസ്എഫ് ഡയറക്ടര്‍ വ്യക്തമാക്കി.

അനന്തനാഗ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് കെകെ ശര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്. ജമ്മു കശ്‌മിര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും കൊല്ലപ്പെട്ട ധീരജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :