ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിനു കാരണം ഈദ് ബലി‍: മേനക ഗാന്ധി

മേനക ഗാന്ധി , ഇന്ത്യന്‍ ഒട്ടകങ്ങള്‍ , ബലിപെരുന്നാള്‍ , മുഹമ്മദ് നബി
ന്യൂഡല്‍ഹി| jibin| Last Updated: ചൊവ്വ, 22 സെപ്‌റ്റംബര്‍ 2015 (08:28 IST)
ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശത്തിനു വഴി തെളിയിക്കുന്നത് ബലിപെരുന്നാള്‍ ആണെന്ന് വനിതാ ശിശുക്ഷേമ മന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഒട്ടകങ്ങളുടെ എണ്ണം നാലിലൊന്നായി കുറഞ്ഞു. രാജ്യത്ത് ഇപ്പോള്‍ 50,000ല്‍ താഴെമാത്രമാണ് ഒട്ടകങ്ങള്‍ ഉള്ളതെന്നും അവര്‍ പറഞ്ഞു.

ഈദിന് മുന്നോടിയായി ഒട്ടകക്കടത്ത് വന്‍തോതിലായിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കു പുറമെ ബിഹാറിലൂടെ ബംഗ്ളാദേശിലേക്കും ഇന്ത്യന്‍ ഒട്ടകങ്ങളെ കടത്തുന്നുണ്ട്. അതിനുപുറമെയാണ് ഇന്ത്യന്‍ ഒട്ടകങ്ങളെ കൊന്ന് ഒടുക്കുന്നത്. നേരത്തെ രാജസ്ഥാനിലെ ഗ്രാമീണജനത സഞ്ചാരത്തിനും നിത്യോപയോഗ വസ്തുക്കള്‍ കടത്തുന്നതിനും ഉപയോഗിച്ചിരുന്നത് ഒട്ടകങ്ങള്‍ ഇന്ന് കുറഞ്ഞുവരുകയാണെന്നും മേനക ആരോപിക്കുന്നു.

അനധികൃത ബലിമൂലം ഇന്ത്യന്‍ ഒട്ടകങ്ങളുടെ വംശനാശം ഏറുകയാണ്. പ്രവാചകന്‍ ഇബ്രാഹിമിനോടു മകനു പകരം ആടിനെ ബലി നല്‍കാനാണു ആവശ്യപ്പെട്ടത്. ബലിക്കു മുമ്പ് മൃഗങ്ങളെ ഇണക്കിയെടുക്കണമെന്നും ക്രൂരത പാടില്ലെന്നുമുള്ളതും ഒട്ടക ബലി നടത്തുന്നവര്‍ വിസ്മരിക്കുകയാണെന്നും മേനക വ്യക്തമാക്കുന്നു. 2000ല്‍ അധികം കിലോ മീറ്റര്‍ നടത്തിക്കൊണ്ടു പോയ ശേഷം ക്രൂരമായാണു ഒട്ടകങ്ങളുടെ ബലി നടത്തുന്നത്. ഭക്ഷണത്തിനു വേണ്ടി മാത്രം മൃഗങ്ങളെ കൊല്ലാവൂ എന്നാണു ഖുറാനില്‍ പറയുന്നത്. ഭയചകിതനായ മൃഗത്തെ കൊല്ലുന്നത് മുഹമ്മദ് നബിയും വിലക്കിയിട്ടുണ്ടെന്നും മന്ത്രി ദേശീയ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മേനക ഗാന്ധി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :