ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 10 മരണം; 21പേര്‍ ഗുരുതരാവസ്ഥയില്‍

മേഘാലയ , ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു, അപകടം , പൊലീസ് , ആശുപത്രി
ഷില്ലോംഗ്| jibin| Last Modified ചൊവ്വ, 26 ജനുവരി 2016 (16:44 IST)
മേഘാലയയില്‍ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. പരുക്കേറ്റു 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. പരുക്കേറ്റവരില്‍ സ്‌ത്രീകളും കുട്ടികളും അടങ്ങുന്നുണ്ട്.

തലസ്ഥാനമായ ഷില്ലോംഗില്‍ നിന്നും 150 കിലോമീറ്റര്‍ അകലെ ടോംഗ്സെംഗിലാണ് അപകടമുണ്ടായത്. നിറയെ യാത്രക്കാരുമായി വന്ന ബസ് 100 അടി താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. ആസാമിലെ ഹെയിലാകണ്ടി ജില്ലയിലേയ്ക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. അപകടമുണ്ടായ ഉടന്‍ തന്നെ സമീപവാസികളും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണം വിട്ടതാകാം അപകടത്തിന് കാരണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പൊലീസും അധികൃതരും സംഭവസ്ഥലത്ത് എത്തുകയും പരിശേധന നടത്തുകയും ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :