ന്യൂഡല്‍ഹി|
VISHNU.NL|
Last Updated:
ശനി, 6 ഡിസംബര്‍ 2014 (08:08 IST)
മരുന്നുകളുടെ ജനറിക് നാമം ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതണമെന്ന കാര്യം നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മരുന്നുകളുടെ ജനറിക് നാമം ഇത്തരത്തില്‍ രോഗികളുടെ കുറിപ്പില്‍ രേഖപ്പെടുത്തേണ്ടത് ഡോക്ടര്‍മാരുടെ ബാധ്യതയാക്കാനാണ് കേന്ദ്ര സര്‍ക്കര്‍ തീരുമാനം.
ലോക്സഭയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധനകളില്‍ ഭേദഗതി വരുത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി രോഗികള്‍ക്ക് യുക്തിസഹമായി മരുന്നുകള്‍ നിര്‍ദേശിക്കുന്നതിനും ഡോക്ടര്‍മാര്‍ ബാധ്യസ്ഥരാണ് എന്‍ കൂട്ടിച്ചേര്‍ത്തു. അവ്യക്തമായ കുറിപ്പടികള്‍ രോഗികളുടെ മരണത്തില്‍വരെ കലാശിക്കുന്നുവെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റേതു ജനപക്ഷ നിലപാടാണെന്നു നഡ്ഡ പറഞ്ഞു. ഇംഗിഷ് കുറിപ്പടികളില്‍ ജനറിക് പേരുകള്‍ ക്യാപിറ്റല്‍ അക്ഷരങ്ങളിലായിരിക്കണം. മെഡിക്കല്‍ കൌണ്‍സില്‍ നിബന്ധനകള്‍ (2002) ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരുടെ പ്രഫഷനല്‍ പെരുമാറ്റ രീതികളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന മെഡിക്കല്‍ കൌണ്‍സിലുകള്‍ക്ക് അധികാരമുണ്ടെന്നും മന്ത്രി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.