കസ്റ്റംസ് തീരുവയിലെ കിഴിവ് പിന്‍വലിച്ചു; ജീവന്‍രക്ഷാ മരുന്നുകളുടെ വില ഉയരും

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 7 ഫെബ്രുവരി 2016 (12:50 IST)
രാജ്യത്ത് ജീവന്‍രക്ഷാ മരുന്നുകളുടെ വില വര്‍ദ്ധിക്കും. 74 ജീവന്‍രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവയില്‍ നല്കിയിരുന്ന കിഴിവ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതോടെയാണ് ഇത്. ഈ സാഹചര്യത്തില്‍ ഈ മരുന്നുകളുടെ വില ഇനി കുതിച്ചുയരും.

കഴിഞ്ഞദിവസമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം കസ്റ്റംസ് - എക്സൈസ് സെന്‍ട്രല്‍ ബോര്‍ഡ് പുറത്തിറക്കിയത്. അര്‍ബുദം, എച്ച് ഐ വി
മുതലായ രോഗങ്ങളുടെ മരുന്നുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവാണ് പിന്‍വലിച്ചത്. ഇതിനിടെ, ചില മരുന്നുകളുടെ ഇറക്കുമതി തീരുവ 35 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം, അര്‍ബുദം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കുള്ള മരുന്നുകളില്‍ മിക്കതും ഇപ്പോള്‍ ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇറക്കുമതി തീരുവ എടുത്തുകളഞ്ഞ നടപടി വിലയെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :