രേണുക വേണു|
Last Modified ബുധന്‍, 1 മെയ് 2024 (08:56 IST)
രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വിലയില്‍ 19 രൂപയുടെ കുറവാണ് എണ്ണ വിതരണ കമ്പനികള്‍ വരുത്തിയത്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില 1745.50 രൂപയായി. മുംബൈയില്‍ വില 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയില്‍ 1911 രൂപയാണ് പുതിയ വില. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് പാചകവാതക വില കുറച്ചത്.
അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറയാത്തത് സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം പാചകവാതക വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് സാധാരണക്കാര്‍.