മധ്യപ്രദേശില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ്

ബലഘട്ട്‌| VISHNU.NL| Last Modified വ്യാഴം, 22 മെയ് 2014 (16:33 IST)
മധ്യപ്രദേശിലെ ബലഘട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവെയ്പ്പ്‌. ഗ്രാമവാസികളില്‍ നിന്ന് പണപ്പിരിവിനെത്തിയമാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയാണ്‌ നക്സലുകള്‍ പണം വാങ്ങുന്നത്‌.

ജില്ലയിലെ രാസിമേത ഗ്രാമത്തിലെ വനത്തിനു സമീപമാണ്‌ വെടിവെയ്പ്പുണ്ടായതെന്നു പോലീസ്‌ പറഞ്ഞു. നക്സലുകള്‍ ഗ്രാമത്തിലെത്തിയതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന്‌ പോലീസ്‌ എത്തിയപ്പോളാണ്‌ ആക്രമണം. പോലീസ്‌ എത്തിയതോടെ വെടിയുതിര്‍ത്ത മാവോയിസ്റ്റുകള്‍‍, പ്രത്യാക്രമണം ഉണ്ടായതോടെ ഉള്‍വനത്തിലേക്ക്‌ രക്ഷപ്പെടുകയായിരുന്നു

വെടിവെയ്പ്പില്‍ മാവോയിസ്റ്റുകള്‍ക്കൊ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കോ പരിക്കേറ്റിട്ടില്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മേഖലയില്‍ പോലീസ്‌ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :