വിധവയ്ക്ക് ജീവിതം നല്‍കിയ കുറ്റത്തിന് യുവാവിനെ അമ്മയുടെ സംസ്‌കാര ചടങ്ങില്‍ നിന്ന് പുറത്താക്കി

കാണ്‍പൂര്‍| VISHNU N L| Last Modified ശനി, 23 മെയ് 2015 (15:24 IST)

ഭര്‍ത്താവ മരണപ്പെട്ട യുവതിക്ക് ജീവിതം നല്‍കി എന്ന ഒറ്റക്കാരണം കൊണ്ട് ഉത്തരേന്ത്യയില്‍ യുവാവിനെ അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ നിന്ന് ഖാപ് പഞ്ചായത്ത് വിലക്കി. ഉത്തര്‍പ്രദേശിലെ നൗബസ്തയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാല്‍മീകി സമുദായത്തില്‍പെട്ട മിഥുന്‍ വാല്‍മീകി എന്ന യുവാവിനാണ് സമൂഹത്തിന്റെ ദുരാചാരത്തിന് ഇരയാകേണ്ടിവന്നത്. സമൂഹത്തിന്റെ നിയമങ്ങള്‍ തെറ്റിച്ചുവെന്ന് ആരോപിച്ചാണ് മിഥുനെ നാട്ടുകൂട്ടം അമ്മയുടെ സംസ്‌കാര ചടങ്ങില്‍ നിന്ന് അകത്തിനിര്‍ത്തിയത്. മൃതദേഹത്തില്‍ സ്പര്‍ശിക്കാന്‍ പോലും സമൂഹം മിഥുനെ അനുവദിച്ചില്ല.

ഒരു വര്‍ഷം മുന്‍പാണ് മിഥുന്‍ ഒരു വിധവയ്ക്ക് ജീവിതം കൊടുത്തത്. യുവതിക്ക് ഇയാളേക്കാള്‍ പ്രായക്കൂടുതല്‍ ഉണ്ടായിരുന്നു. ആദ്യ വിവാഹത്തില്‍ ആറു കുട്ടികളും ഇവര്‍ക്കുണ്ട്. ഈ വിവാഹത്തിന് നാട്ടുക്കൂട്ടം എതിരായിരുന്നു. എതിര്‍പ്പ് രൂക്ഷമായതോടെ ഭാര്യയുമായി നാടുവിട്ട മിഥുന്‍ അമ്മ രാംരതി രോഗബാധതയായി എന്നറിഞ്ഞാണ് സ്വന്തം നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച ആശുപത്രിയില്‍ വച്ച് ഇവര്‍ മരണമടഞ്ഞു. മരണസമയത്ത് മിഥുന്‍ അമ്മയുടെ അടുത്തുണ്ടായിരുന്നു.

എന്നാല്‍ മരണാനന്തര ചടങ്ങുകളില്‍ നിന്ന് ഇയാളെ സമുദായവും മാറ്റിനിര്‍ത്തുകയായിരുന്നു. ഇയാളുടെ സഹോദരങ്ങളും ഇതിന് കൂട്ട് നിന്നു. തുടര്‍ന്ന്
മിഥുന്റെ ജേഷ്ഠ സഹോദരനും അനന്തരവനും ചേര്‍ന്നാണ് അമ്മയുടെ അന്ത്യകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചത്. അവസാന ചടങ്ങുകളില്‍ മാത്രമാണ് മിഥുനെ നാട്ടുക്കൂട്ടം പങ്കെടുപ്പിച്ചത്. അതേസമയം മിഥുനറ്റെ ഭാര്യയെ നാട്ടില്‍ പ്രവേശിപ്പിക്കാന്‍ പോലും ഇവര്‍ അനുവദിച്ചില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ...

CPIM Party Congress: കൊഴിഞ്ഞുപോക്കുണ്ട്, അടിത്തറ ദുർബലമാകുന്നു, പാർട്ടി കോൺഗ്രസിൽ സ്വയം വിമർശനം
ഭൂസമരങ്ങള്‍ ഉള്‍പ്പടെ അടിസ്ഥാന വിഭാഗങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ ബഹുജന ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ...

സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി ഡിജിറ്റലായി പണമടയ്ക്കാം; ഓണ്‍ലൈനായി ഒപി ടിക്കറ്റ്
വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍ സര്‍ക്കാര്‍ ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു ...

ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; പ്രതികയെ പിടികൂടിയത് സംശയം തോന്നിയ ഓട്ടോഡ്രൈവര്‍മാര്‍
ട്രെയിനില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടന്ന ഒരു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ...

സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ...

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി

ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു
ഒഡീഷയില്‍ മലയാളി വൈദികനെ പോലീസ് പള്ളിയില്‍ കയറി മര്‍ദ്ദിച്ചു. ഫ. ജോഷി ജോര്‍ജിനാണ് ...