അതിർത്തി പ്രശ്നങ്ങൾ ബന്ധങ്ങളെ ബാധിക്കാനുള്ളതാകരുത്; അതിർത്തി കടന്ന പ്രണയത്തിന് സ്വപ്ന സാക്ഷാത്കാരം

അതിർത്തി കടന്നെത്തിയ പ്രണയ വിവാഹം; സ്വപ്ന സാഫല്യത്തിന് സാക്ഷ്യം സുഷമ സ്വരാജ്

ജോദ്‌പുർ| APARNA SHAJI| Last Updated: ചൊവ്വ, 8 നവം‌ബര്‍ 2016 (12:27 IST)
ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ആകെ വഷളായിരിക്കുകയാണ്. പല മേഖലകളിലും ഈ ബന്ധം ബാധിച്ചിരിക്കുകയാണ്. ഇതിനിടയിൽ അതിർത്തി കടന്ന് ഒരു പ്രണയം പൂവണിഞ്ഞ വാർത്ത ശ്രദ്ധേയമാവുകയാണ്. വർഷങ്ങൾക്ക് മുൻപ് പാകിസ്ഥാനിൽ വിരിഞ്ഞ ഇന്ത്യൻ ചെറുപ്പക്കാരന്റെ വിവാഹത്തിന് സഹായം ചെയ്ത് നൽകിയതോ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ജോദ്പൂര്‍ സ്വദേശിയായ നരേഷ് തെവാനിയും പാകിസ്താന്‍കാരിയായ പ്രിയ ബച്ചാനിയുമാണ് ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷം കഴിഞ്ഞ ദിവസം വിവാഹിതരായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്താനില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയതാണ് നരേഷും കുടുംബവും. പിതാവിന്റെ ആഗ്രഹമായിരുന്നു പാകിസ്ഥാനിൽ നിന്നും മകൻ വിവാഹം കഴിക്കണം എന്നത്. പിതാവിന്റെ ആഗ്രഹ പ്രകാരം നരേഷ് കണ്ടെത്തിയ പെൺകുട്ടിയായിരുന്നു പ്രിയ.

ഒരു വർഷം മുൻപ് ഇരുവരുടെയും വിവാഹ നിശ്ചയം കറാച്ചിയിൽ വെച്ച് നടന്നു. എന്നാൽ, ഉറി ആക്രമണം ഇവരുടെ പ്രതീക്ഷകൾ തകർക്കുന്നതായിരുന്നു. വധുവിന്റെ കുടുംബത്തിന് വിസ കിട്ടാതായതോടെ വിവാഹം മുടങ്ങുമോ എന്ന് വരെ ഇരു വീട്ടുകാരും ഭയന്നു. ഇതോടേ നരേഷ് ട്വിറ്ററിലൂടെ സുഷമാ സ്വരാജിനെ കാര്യങ്ങള്‍ അറിയിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ അനുകൂലമായത്‌. രാജ്യങ്ങള്‍ക്കിടയിലുള്ള പ്രശ്‌നം പരിഹരിക്കണമെന്നും അത് ബന്ധങ്ങളെ ബാധിക്കരുതെന്നും പ്രയ വ്യക്തനാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :