ജുഡീഷ്യറിയിലെ അഴിമതികള്‍ക്ക് കൂടുതല്‍ തെളിവുകളുമായി കട്ജു

ന്യൂഡല്‍ഹി| jithu francis| Last Updated: തിങ്കള്‍, 11 ഓഗസ്റ്റ് 2014 (12:23 IST)
ഇന്ത്യന്‍ ജുഡീഷ്യറിയിലെ അഴിമതികളെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മുന്‍ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റീസ്‌ മാര്‍ക്കണ്ഡേയ കട്‌ജു.കട്‌ജു തന്റെ ബ്ലോഗിലൂടെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

ബ്ലൊഗ് കുറുപ്പില്‍ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസായി സ്ഥാനക്കയറ്റം ലഭിക്കാനിരുന്ന ഒരു ജഡ്ജിയുടേയുടെ അഴിമതി സംബന്ധിച്ച് വിവരങ്ങളും ജഡ്ജിക്കുവേണ്ടി പണം കൈപ്പറ്റുന്ന ഏജന്റുമാരുടെ നമ്പറുകളും അന്ന് ചീഫ് ജസ്റ്റീസായിരുന്ന എസ് എച്ച് കപാഡിയക്ക് കൈമാറിയെന്നും . തുടര്‍ന്ന് ഇവരുടെ ഫോണ്‍ ചോര്‍ത്തിയപ്പോള്‍ അഴിമതി കണ്ടെത്തിയെങ്കിലും ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ തയ്യാറായില്ലെന്നും കട്ജു ബ്ലോഗില്‍ പറയുന്നു.ഇത് കൂടാതെ ചീഫ് ജസ്റ്റിസായിരുന്ന ആര്‍ എസ് ലഹോട്ടിക്കെതിരേയും കട്ജുവിന്റെ ബ്ലൊഗില്‍ പരാമര്‍ശമുണ്ട്. അഞ്ച് ജഡ്ജിമാര്‍ക്കെതിരായ അഴിമതി വ്യക്തമായിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലഹോട്ടി വിസമ്മതിച്ചതായും കട്ജു പറയുന്നു.

നേരത്തെ മദ്രാസ് ഹൈക്കോടതി ജഡ്‌ജിയുമായി ബന്ധപ്പെട്ട്‌ മൂന്ന്‌ മുന്‍ ചീഫ്‌ ജസ്‌റ്റീസുമാര്‍ ഒത്തുതീര്‍പ്പിന്‌ തയ്യാറായതായി കഴിഞ്ഞമാസം കട്‌ജു നടത്തിയ
വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :