ന്യൂഡല്‍ഹി|
Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2016 (13:57 IST)
വിവാദമായ സൌമ്യ വധക്കേസില്‍ നിലപാട് വ്യക്തമാക്കി വീണ്ടും സുപ്രീംകോടതി മുന്‍ ജഡ്‌ജ് മാര്‍ക്കണ്ഡേയ കട്ജു. ഫേസ്‌ബുക്ക് പോസ്റ്റിലാണ് കട്‌ജു നിലപാട് വ്യക്തമാക്കിയത്. സൌമ്യകേസില്‍ തെറ്റു തിരുത്താന്‍ ജഡ്‌ജിമാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റ് പറ്റാത്തവരായി ജനിക്കുന്നവരല്ല ജഡ്ജിമാരെന്ന ലോക പ്രശസ്ത ബ്രിട്ടീഷ് ജഡ്‌ജ് ലോഡ് ഡെന്നിങ്ങിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് കട്ജുവിന്റെ പോസ്റ്റ്.
സുപ്രീംകോടതി ജഡ്ജിയായിരുന്നപ്പോൾ തനിക്കും തെറ്റ്പറ്റിയിട്ടുണ്ട്. സൗമ്യ കേസിൽ സുപ്രീംകോടതിയിൽ നിന്നുണ്ടായ തെറ്റ് തിരുത്തപ്പെടേണ്ടതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നെന്നും അത് തിരുത്താൻ ജഡ്ജിമാർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.