ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 12 ഓഗസ്റ്റ് 2016 (18:37 IST)
മലയാളികളെ പുകഴ്ത്തി ഫേസ്ബുക്കില്‍ കുറിപ്പെഴുതിയതോടെ പോസ്റ്റ് ലോകമെങ്ങുമുള്ള മലയാളികള്‍ ഏറ്റെടുത്തതോടെ വിശദീകരണവുമായി മാര്‍ക്കേണ്ഡേയ കട്ജു രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നയം വ്യക്തമാക്കിയിരിക്കുന്നത്.
“ ഞാന്‍ പറഞ്ഞത് വസ്തുതയാണ്. കേരളത്തില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലാത്തതിനാല്‍ നിങ്ങളുടെ വോട്ട് എനിക്ക് ആവശ്യമില്ല. കേരളത്തില്‍ മാത്രമല്ല എവിടെ നിന്നും ഇലക്ഷനില്‍ ഞാന്‍ മത്സരിക്കില്ല. അതിനാല്‍ നിങ്ങളെ സുഖിപ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ പറഞ്ഞത് വസ്തുതാണ്.
നിങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ ബഹുസ്വരതയെ പ്രതിനിധീകരിക്കുന്നത്. നിങ്ങളില്‍ ഞാന്‍ കാണുന്നത് ഇന്ത്യയുടെ സത്തയാണ്. അതുകൊണ്ട് തന്നെ നിങ്ങളാണ് ഏറ്റവും മികച്ച മികച്ച ഇന്ത്യക്കാര്‍. എല്ലാ ഇന്ത്യക്കാരും മലയാളികളെ കണ്ടുപഠിക്കണം ” - എന്നും കട്ജു ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.