ഒഡീഷയിൽ മാവോയിസ്‌റ്റ് ആക്രമണം; മൂന്നു ജവാൻമാർ കൊല്ലപ്പെട്ടു

 മാവോയിസ്‌റ്റ് , ജവാൻമാർ കൊല്ലപ്പെട്ടു , ബിഎസ്എഫ്
ഭുവനേശ്വർ| jibin| Last Modified ബുധന്‍, 26 ഓഗസ്റ്റ് 2015 (10:23 IST)
ഒഡീഷയിൽ ബിഎസ്എഫ് സംഘത്തിനു നേർക്ക് മാവോയിസ്‌റ്റ് ആക്രമണം. ശക്തമായ ആക്രമണത്തില്‍ മൂന്നു ജവാൻമാർ കൊല്ലപ്പെട്ടു. ആറുപേർക്കു പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രകോണ്ടയിലെ സുക്മ - മാൽക്കാൻഗിരി അതിർത്തി പ്രദേശത്താണ് ആക്രമണമുണ്ടായത്.

ആക്രമണത്തിന്റെ പശ്‌ചാത്തലത്തില്‍ ബിഎസ്എഫ് ഡയറക്ടർ ജനറൽ ഡികെ പതക്ക് സംഭവ സ്ഥലത്തേക്കു തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :