പടക്കശാലക്ക് തീ പിടിച്ച് എട്ട് മരണം; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്‌

പടക്കശാലക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു.

വഡോദര| സജിത്ത്| Last Modified ശനി, 29 ഒക്‌ടോബര്‍ 2016 (08:50 IST)
പടക്കശാലക്ക് തീപിടിച്ച് എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ വഡോദര ജില്ലയിലെ റുസ്തംപുര ഗ്രാമത്തിലുള്ള രണ്ട് പടക്കശാലകള്‍ക്കാണ് തീപിടിച്ചത്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഒരേ കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചവരെന്നാണ് സൂചന. ആദ്യം തീ പിടിച്ച കടയില്‍ നിന്ന്‍ തുടര്‍ച്ചയായി മറ്റ് പടക്കശാലകളിലേക്കും തൊട്ടടുത്ത കടകളിലേക്കും തീ ആളിപടര്‍ന്നു. പരുക്കേറ്റ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്. സുരക്ഷാസംവിധാനത്തിലുണ്ടായ വീഴ്ച്ചയാണ് ഇത്തരമൊരു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :