ന്യൂഡല്‍ഹി|
VISHNU N L|
Last Modified വ്യാഴം, 14 മെയ് 2015 (19:01 IST)
ഈ മാസം മുപ്പതോടെ തെക്ക്- പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം. ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്‍ഡമാന്‍ കടലില്‍ തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ഈ മാസം 20 ഓടെ രൂപം കൊള്ളുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ കേരള തീരത്തേക്ക് ഇത് നീങ്ങുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
സാധാരണ ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ എത്താറുളളത്. കഴിഞ്ഞ വര്‍ഷം ഇത് ജൂണ്‍ ആറ് വരെ വൈകിയിരുന്നു. ഇത്തവണ മണ്‍സൂണ്‍ നേരത്തെ എത്തുമെങ്കിലും വളരെ കുറച്ചെ ഉണ്ടാകൂ എന്ന് കാലാവസ്ഥാ കേന്ദ്രം നേരത്തെ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും കാര്‍ഷിക മേഖല പ്രധാനമായും മണ്‍സൂണ്‍ മഴയെ ആശ്രയിച്ചാണിരിക്കുന്നത്.