കാലവര്‍ഷം ചതിച്ചാല്‍ കര്‍ഷകരെ കേന്ദ്രസര്‍ക്കാര്‍ രക്ഷിക്കും, കൃഷിക്ക് 50 ശതമാനം വരെ സബ്സിഡി

ന്യൂഡല്‍ഹി| VISHNU N L| Last Updated: വെള്ളി, 5 ജൂണ്‍ 2015 (18:59 IST)
കാലവർഷത്തിന്റെ അഭാവം വിളകളെ ബാധിക്കുന്ന സന്ദർഭത്തിൽ കർഷകർക്കുള്ള ഡീസൽ, വൈദ്യുതി, വിത്ത് എന്നിവയ്ക്കായി സബ്സിഡി അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി രാധാ മോഹൻ സിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
വൈദ്യുതോർജ്ജം, ജലവിഭവം, ഗ്രാമീണ വികസനം, ഭക്ഷ്യ-വളം മന്ത്രാലയങ്ങളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്.

കാലവര്‍ഷക്കുറവുണ്ടാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഡീസൽ ലിറ്ററിന് പത്തു രൂപ നിരക്കിലുള്ള സബ്സിഡി ഈ വർഷം മുഴുവനും തുടരും. വിത്തുകൾക്ക് വിവിധ സ്കീമുകളുടെ അടിസ്ഥാനത്തിൽ 50 ശതമാനത്തോളം സബ്സിഡിയാണ് അനുവദിച്ചത്. ജലസേചനത്തിന് വൈദ്യുതി സൗജന്യമായി ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

വരൾച്ച പോലുള്ള സാഹചര്യം നേരിടാൻ സർക്കാർ തയ്യാറെടുത്തതായി അദ്ദേഹം വ്യക്തമാക്കി. കാലവർഷക്കുറവ് സംബന്ധിച്ച പ്രതിസന്ധികൾ കൈകാര്യം ചെയ്യാനായി ഓരോ വകുപ്പിലും ഒരു നോഡൽ ഓഫീസറെ വീതം നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മഴലഭ്യതയിലുണ്ടായ 12 ശതമാനം കുറവ് ധാന്യം, പരുത്തി, എണ്ണക്കുരുക്കൾ എന്നിവയുടെ ഉത്പാദനത്തെ ബാധിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :