മൻമോഹൻ സിംഗ് അമൃത്സറിൽ മത്സരിക്കില്ല, ആപുമായി സഖ്യവുമില്ല; കാര്യങ്ങൾ വ്യക്തമാക്കി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്

തെരഞ്ഞടുപ്പ് പോരാട്ട വേദികളിൽ മൻമോഹൻ സിംഗ് ഉണ്ടാവുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തളളി.

Last Modified ബുധന്‍, 13 മാര്‍ച്ച് 2019 (12:21 IST)
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അമൃത്സറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദൻ സിംഗ്. ആം ആദ്മി പാർട്ടിയുമായി സംസ്ഥാനത്തു സഖ്യമുണ്ടാവില്ലെന്നും വ്യക്തമാക്കി. തെരഞ്ഞടുപ്പ് പോരാട്ട വേദികളിൽ മൻമോഹൻ സിംഗ് ഉണ്ടാവുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തളളി.

പഞ്ചാബിൽ ഒരു പാർട്ടിയുമായും സഖ്യമുണ്ടാക്കേണ്ട ആവശ്യം കോൺഗ്രസിനില്ലെന്നും അതിലാൽ അതേപ്പറ്റി ചിന്തിക്കുന്നില്ലെന്നും അമരീന്ദൻ സിംഗ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് കഴിഞ്ഞ ദിവസം മൻമോഹൻ സിംഗ് വ്യക്തമാക്കിയിരുന്നു.

അമരീന്ദര്‍ സിംഗും പഞ്ചാബിന്റെ ചുമതലയുള്ള നേതാവായ ആശാ കുമാരിയും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജഖാറും ഡല്‍ഹിയില്‍ മന്‍മോഹന്‍ സിംഗിനെ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു.ഇതിനെ തുടര്‍ന്നാണ് അമൃത്സറില്‍ മല്‍സരിച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :