ന്യൂഡല്‍ഹി|
VISHNU N L|
Last Modified ശനി, 10 ഒക്ടോബര്‍ 2015 (17:47 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ നയം മോശമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ച അടക്കം കഴിഞ്ഞ 14 മാസമായി മോഡി നടത്തിയ നയതന്ത്രങ്ങളുടെ ഫലം വട്ട പൂജ്യമാണെന്ന് മനീഷ് തിവാരി പറഞ്ഞു.
മോഡി അഞ്ചു തവണ ഒബാമയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും യാതൊരു ഫലമുണ്ടായിട്ടില്ല. ആണവ കരാറിന് ശേഷം ഇന്ത്യ-യു.എസ് ബന്ധം മുന്നോട്ടു പോകാനുള്ള ഒരാശയവും ഉരിത്തിരിഞ്ഞിട്ടില്ളെന്നും തിവാരി കുറ്റപ്പെടുത്തി. മോഡിയുടെ വിദേശ പര്യടനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ ഒരു നേട്ടവും ഉണ്ടായിട്ടില്ളെന്നും തിവാരി പറഞ്ഞു.