മണിപ്പൂര്‍ ഭീകരാക്രമണം എന്‍‌ഐ‌എ അന്വേഷിക്കും

ഇംഫാൽ| VISHNU N L| Last Modified വെള്ളി, 5 ജൂണ്‍ 2015 (19:05 IST)
മണിപ്പൂരിൽ വ്യാഴാഴ്ചയുണ്ടായ ആക്രമണത്തെ കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഘം ഉടൻ തന്നെ ആക്രമണം നടന്ന സ്ഥലത്ത് എത്തി തെളിവെടുക്കും.

അമേരിക്കൻ നിർമിത റോക്കറ്റ് ലോഞ്ചറുകൾ ഉപയോഗിച്ചാണ് തീവ്രാവദികൾ ആക്രമണം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കരസേനാ മേധാവി ദൽബീർ സിംഗ് സുഹാഗ് സംഭവസ്ഥലം സന്ദർശിച്ചു. സൈനിക കമാൻഡർമാരും പൊലീസും സുഹാഗിനെ സ്ഥിതിഗതികൾ ബോദ്ധ്യപ്പെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൈനികരോട് ജാഗ്രത പാലിക്കാൻ സുഹാഗ് നിർദ്ദേശിച്ചു. പരിശോധനകൾ കർശനമാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ എട്ടരയോടെയുണ്ടായ ആക്രമണത്തിൽ 20 ജവാന്മാർ കൊല്ലപ്പെട്ടിരുന്നു. 6 ദോഗ്ര ഇൻഫന്ററി റെജിമെന്റിലെ സൈനിക വാഹനം മൊതൂളിൽ നിന്നു ഇംഫാലിലേക്ക് വരുമ്പോഴാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് ഖപ്‌ലാൻ (എൻഎസ്‌സിഎൻ കെ) ഏറ്റെടുത്തു. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം എൻ.എസ്.സി.എൻ (ഖപ്ളാംഗ്) തീവ്രവാദികൾ ഏറ്റെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :